പാലാ/കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകനയോഗം കളക്ട്രേറ്റിൽ ചേർന്നതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും പൂർത്തിയാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
ഭാഗികമായി പൂർത്തീകരിച്ച റോഡുകൾ, ജോലികൾ ആരംഭിച്ച റോഡുകൾ, പണി തുടങ്ങാനുള്ള റോഡുകൾ, പണി മുടങ്ങിക്കിടക്കുന്ന റോഡുകൾ എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കി അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നിർദ്ദേശം നൽകി.
എട്ടു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായുള്ള രാമപുരം കുടിവെള്ള പദ്ധതി നടത്തിപ്പിനായുള്ള പഞ്ചായത്തുകളുടെ വിഹിതം സംബന്ധിച്ച പ്രമേയം ലഭ്യമാക്കണമെന്നു പഞ്ചായത്തുകൾക്കു നിർദ്ദേശം നൽകി. ഇതോടൊപ്പം പഞ്ചായത്തുകളിൽ ടാങ്കുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നും നിർദ്ദേശം ഉണ്ട്.
ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ യും വിവിധ വകുപ്പുകളുടെ തലവന്മാരും പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19