Pala News

വിവാദ കെട്ടിടവും പൊളിക്കും; പാലാ ബൈപാസ് ഭൂമി ഏറ്റെടുക്കൽ എൽ.ഡി.എഫ് ഇടപെടലിൽ

പാലാ: കെ.എം.മാണി ബൈപാസിലെ ഏതാനും ഭാഗത്ത് ചില തൽപരകക്ഷികൾ ഉണ്ടാക്കിയ തടസ്സത്തെ തുടർന്ന് പൂർത്തിയാകാതിരുന്ന നിർമ്മാണത്തിനായി അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കലിനു വേണ്ടി എൽ.ഡി.എഫ് നടത്തിയ ഇടപെടലുകളെ തുടർന്നാണ് കേസുകൾ തീർപ്പാക്കിയിട്ടും പൊളിച്ചുമാറ്റുവാൻ തയ്യാറാവാതെ ഇരുന്ന കെട്ടിടങ്ങൾ കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം നേതൃത്വം വ്യക്തമാക്കി.

ബൈപാസ് പൂർത്തിയായി എന്ന് വിളമ്പരം ചെയ്ത് യു.ഡി.എഫ് ഉദ്ഘാടനം വരെ നടത്തുകയും ചെയ്തിരുന്നു. ഇനിയും ഭൂമി ഏറ്റെടുക്കാനായി ഉണ്ടെന്നുള്ള വിവരം മറച്ചു വച്ചായിരുന്നു ഇത്രയും നാൾ പ്രാചാരണം നടത്തിയത്.തുടർ നിർമ്മാണം എൽ.ഡി.എഫ് തടഞ്ഞുവച്ചിരിക്കുന്നതായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കെട്ടിടം ഏറ്റെടുക്കൽ ഒഴിവാക്കുവാൻ അവസാനം വരെ ശ്രമിക്കുകയുണ്ടായി. എന്നാൽ പൊതുമരാമത്ത് വകുപ്പിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും കർശന നിലപാടിനെ തുടർന്നാണ് തുടർ നടപടി ഉണ്ടായത്.

നഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പി.ഡബ്ല്യ ഡി റോഡുകളെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന പാലാ ബൈപാസ് വിഭാവനം ചെയ്ത കെ.എം.മാണിയുടെ പേർ റോഡിന് നൽകുന്നതിനും അവശേഷിക്കുന്ന ഭാഗത്തെ ഏറ്റെടുക്കലിനായി തുക അനുവദിക്കുന്നതിനും ഇടപെടൽ നടത്തിയത് എൽ.ഡി.എഫ് നേതൃത്വമാണ് എന്ന് നേതാക്കളായ പി.എം.ജോസഫ്, ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, ബെന്നി മൈലാടൂർ, ടോബിൻ.കെ.അലക്സ് ,, സിബി തോട്ടുപുറം, ,ഔസേപ്പച്ചൻ തകടിയേൽ, സാജൻ അലക്കുളം, പീറ്റർ പന്തലാനി, കെ.ആർ.സുദർശ് , അഡ്വ: വി.എൽ. സെബാസ്റ്റ്യൻഎന്നിവർ പറഞ്ഞു.

ഏറ്റെടുത്ത ഭാഗത്തെ നവീകരണത്തിനായി സർക്കാർ നടപടി സ്വീകരിക്കുമെന്നും ഇനിയും തടസ്സങ്ങൾ ഉണ്ടെങ്കിൽ അതും പരിഹരിക്കുമെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published.