പാലാ: നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് എല്‍ഡിഎഫിന്റെ 26 വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികള്‍ സ്വമേധയാ കോവിഡ് പരിശോധനക്ക് വിധേയരായത്.
പാലാ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി നടത്തിയ പരിശോധനാഫലം നെഗറ്റീവായതോടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള തടസം ഒഴിവായി.
എന്നാല്‍ കോവിഡ് ബാധിച്ച 20ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പാലാ നഗരസഭയിലെ 26 യുഡിഎഫ് സ്ഥാനാര്‍ഥികളോടും ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തില്‍പോകാന്‍ പാലാ ആര്‍ഡിഒയും വരണാധികാരിയും നിര്‍ദ്ദേശിച്ചു.
20ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്ഥിഎത്തിയ കേന്ദ്രങ്ങളിലെ സമ്പര്‍ക്ക സാധ്യത മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ വോട്ടര്‍മാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുന്‍നിര്‍ത്തി കോവിഡ് പരിശോധനക്ക് സ്വയം വിധേയരായതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാര്ളിമാത്യുവും അറിയിച്ചു.
കോവിഡ് പോസിറ്റീവായ നഗരസഭ 20ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 19ന് നാമനിര്‍ദ്ദേശം സമര്‍പ്പണത്തിനും സൂഷ്മ പരിശോധനവേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള രേഖ സമര്‍പ്പണത്തിനും വരണാധികാരിയുടെ ഓഫീസില്‍ എത്തിയിരുന്നു.
ഈ സമയങ്ങളില്‍ എല്‍ഡിഎഫ് പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലങ്കിലും സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് കോവിഡ് പരിശോധനക്ക് വിധേയരായത്. നാമനിര്‍ദ്ദേശ സമര്‍പ്പണ വേള മുതല്‍ എല്ലാ ഘട്ടങ്ങളിലുംസ്ഥനാര്ഥികള് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വരണാധികാരിയുടെ ഓഫീസില്‍ അടക്കം ഹാജരായതും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തിവന്നത്.
ഇതിനിടെ കോവിഡ് ബാധിതനായ 20ാം വാര്‍ഡ് സ്ഥാനാര്‍ഥി 24ന് നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സംഗമത്തില്‍ പങ്കെടുത്തതാണ് അവരുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്നതിനും നിരീക്ഷണത്തില്‍ കഴിയേണ്ട സാഹചര്യം സംജാതമായത്.
രണ്ട് യുഡിഎഫ് എംഎല്‍എമാരും കെപിസിസി ജനറല്‍ സെക്രട്ടറിയും മറ്റ് നിരവധി നേതാക്കളും സ്ഥാനാര്‍ഥി സംഗമത്തില്‍ പങ്കെുടുത്തിരുന്നു.
ഇക്കാര്യങ്ങള്‍ മറച്ചുവച്ച് ഡിസിസി പ്രസിഡന്റും മറ്റ് ചില നേതാക്കളും നടത്തുന്ന കുപ്രചാരണം സ്വയം പ്രതിരോധത്തിലായതിന്റെ ജാള്യത മറയ്ക്കാനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരം തടസപ്പെടുത്താനുമുള്ള ശ്രമമാണെന്നും എല്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page