പാലാ: തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റവും ചൂടിലെത്തി നില്‍ക്കെ മറ്റൊരു സ്ഥാനാര്‍ഥിക്കു കൂടെ പാലായില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പാലാ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ നയിക്കുന്ന സി.പി.എം. പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടത്തിനാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ നാലഞ്ച് ദിവസമായി അഡ്വ. ബിനു പുളിക്കക്കണ്ടം വീട്ടില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല.
കഴിഞ്ഞ ദിവസം 20ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു നടത്തിയ കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 28 പേര്‍ക്കാണ് പാലാ നഗരസഭയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതും ആശങ്ക പരത്തുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെടുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page