Pala News

പാലാ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ പിടിയില്‍

പാലാ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ രാത്രിയിലെത്തി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ കടനാട്, എലിവാലി സ്വദേശികളായ മുളയ്ക്കല്‍ സോണിച്ചന്‍ സണ്ണി (30), കടനാട് , എലിവാലി ഭാഗത്ത് മുളയ്ക്കല്‍ വീട്ടില്‍ സണ്ണി മകന്‍ സലു (34), പൂഞ്ഞാര്‍ വടക്കേക്കര, ചേരിപ്പാട് ഭാഗത്ത് വണ്ടംപാറയില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകന്‍ ലിന്‍സ് സെബാസ്റ്റ്യന്‍ (42) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞ ദിവസം രാത്രി 12.00 മണിയോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററെയും ഗാര്‍ഡിനെയും ചീത്ത വിളിക്കുകയും, കയ്യില്‍ കരുതിയിരുന്ന കത്തിവീശി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പോലീസ് ഉദ്യോഗസ്ഥനെ വണ്ടി ഇടിച്ചു വീഴ്ത്തി കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയും ചെയ്തു.

പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ. കെ.പി ടോംസണ്‍, എസ്.ഐ സജീവ് കുമാര്‍, സി.പി.ഓ മാരായ ജോബി മാത്യു, ജോസ് സ്റ്റീഫന്‍, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.