Pala News

പാലാ കെ. എം. മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ വേൾഡ് ക്യാൻസർ ഡേ ദിനഘോഷം സംഘടിപ്പിച്ചു

പാലാ: കെ. എം. മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ലോക ക്യാൻസർ ദിനാചരണം നടത്തി. ഫെബ്രുവരി 4 ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച്, ഗവ. ജനറൽ ആശുപത്രി ഓങ്കോളജി യൂണിറ്റും, ബി. വി. എം. ഹോളി ക്രോസ്സ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും സംയുക്തമായി ക്യാൻസർ ബോധവത്കരണ പരിപാടികളും നടത്തി.

പരിപാടികളുടെ ഭാഗമായി സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ ആശുപത്രി അങ്കണം, ഒ. പി. വെയ്റ്റിംഗ് ഏരിയ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടും ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ: പി.എസ്.ശബരിനാഥ് പൊതുജനങ്ങൾക്ക് ലോക കാൻസർ ദിന സന്ദേശം നൽകി. ആശുപത്രി ആർ.എം.ഒ. ഡോ : എം.അരുൺ, ഓങ്കോളജി ഡിപ്പാർട്ട്മെന്റിലെ സീനിയർ നേഴ്സിങ് ഓഫീസർ ദീപകുട്ടി എന്നിവർ സംസാരിച്ചു.

നഴ്സിംഗ് സൂപ്രണ്ട് മേരി മാത്യു, മറ്റു ആശുപത്രി ജീവനക്കാരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോക കാൻസർ ദിന ക്യാമ്പയിന്റെ 2023-24 വർഷത്തെ ‘ക്ലോസ്സ് ദി കെയർ ഗ്യാപ് ‘ എന്ന ആശയത്തെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഫ്ലാഷ്മോബിന് ശേഷം ബി. വി. എം ഹോളി ക്രോസ്സ് കോളേജ് സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ ഓങ്കോളജി വാർഡ് സന്ദർശിക്കുകയും, രോഗികളുമായി സംസാരിക്കുകയും, കലാപരിപാടികൾ അവതരിപ്പിക്കുകയും, മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു.

ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ അയ്യായിരത്തോളം പേരാണ് ചികിത്സ തേടിയത്.നിരവധി പേരെ പൂർണ്ണമായും രോഗ വിമുക്തരാക്കുവാനും കഴിഞ്ഞു.

കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും മരുന്നും ഇവിടെ സൗജന്യമായി നൽകി വരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകളും ഐ.സി .യു വിഭാഗവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ക്യാൻസർ രോഗീ സൗഹൃദ ചികിത്സാ വിഭാഗം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്ന ഓങ്കോളജിസ്റ്റ് ഡോ: ശബരീനാഥിനെ ജയ്സൺമാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.യോഗത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ എന്നിവർ പ്രസംഗിച്ചു.2018 ലാണ് ഇവിടെ ഓങ്കോളജി വിഭാഗം ആരംഭിച്ചത്.

Leave a Reply

Your email address will not be published.