പാലാ കാർഷിക വിപണിയിൽ പതിനായിരം അംഗങ്ങൾ

കഴിഞ്ഞ വർഷം കൊറോണാ സമയത്ത് പിസി ജോർജ് എംഎൽഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച പാലാ ഓൺലൈൻ കാർഷിക വിപണിയിലാണ് ഇന്നലെ പതിനായിരം അംഗങ്ങളായത്.

പാലാ, പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി എന്നീ മൂന്നു നിയോജമണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായാണ് പൂർണ്ണമായും സൗജന്യമായ ഓൺലൈൻ പ്ലാറ്റ്ഫോമായ കാർഷിക വിപണി തയ്യാറാക്കിയത്.

Advertisements

പൂഞ്ഞാർ കാർഷിക വിപണിയിൽ ഇരുപതിനായിരം അംഗങ്ങളും,പാലാ കാർഷിക വിപണിയിൽ പതിനായിരം അംഗങ്ങളും, കാഞ്ഞിരപ്പള്ളി കാർഷിക വിപണിയിൽ എണ്ണായിരത്തോളം അംഗങ്ങളുമാണ് നിലവിലുള്ളത്.

എല്ലാത്തരം കാർഷിക ഉൽപന്നങ്ങളും, വളർത്തുമൃഗങ്ങളും, ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉൾപ്പെടെ ദൈനംദിനം വലിയ രീതിയിലുള്ള കച്ചവടമാണ് കാർഷിക വിപണിയിലൂടെ നടക്കുന്നത്.

കാർഷിക വിപണി പ്രദേശത്ത് വലിയ രീതിയിലുള്ള കാർഷിക മുന്നേറ്റത്തിന് സഹായകരമാകുമെന്നും പിസി ജോർജ് പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ കാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply