പാലാ ജനമൈത്രി പോലീസിന്റെ കൈത്താങ്ങില്‍ അതുല്യ മോള്‍ക്ക് വീട് ഒരുങ്ങി

കേരളാ പോലീസിന്റെ അഭിമാന പ്രോജക്ടായ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഭവന സന്ദര്‍ശനം ബീറ്റ് ഓഫീസര്‍മാരായ എഎസ്‌ഐ ബിനോയി, സിപിഒ പ്രഭു എന്നിവര്‍ നടത്തിവരവേ ഇടമറ്റം ഭാഗത്ത് കുളത്തുങ്കല്‍ സജിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ വിട്ടിലെ നിസ്സഹായാവസ്ഥ മനസ്സിലാക്കി.

സജിയുടെ ഇളയ മകള്‍ അതുല്യ പഠിക്കുന്ന ഇടമറ്റം സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ബെന്നി സാറില്‍ നിന്നും ഇവര്‍ക്ക് ഒരു വീട് സ്വന്തമായി ഇല്ലായെന്നറിയുകയും ഈ വിവരം പാലാ ഡി വൈ എസ് പി യായിരുന്ന സുഭാഷ് സാറിനെ അറിയിച്ചു.

തുടര്‍ന്ന് സുഭാഷ് സാറിന്റെയും സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും നേതൃത്വത്തില്‍ ബീറ്റ് ഓഫീസര്‍മാരും ജനസമിതിയംഗങ്ങളും ഇവര്‍ താമസിച്ചു കൊണ്ടിരുന്ന തറവാട് വീട് സന്ദര്‍ശിച്ച് ശോചനീയാവസ്ഥ മനസ്സിലാക്കി.

സജി കുലിവേലയ്ക്ക് പോകുന്നു. മൂത്ത മകള്‍ ഡിഗ്രി കഴിഞ്ഞ് നില്ക്കുന്നു. രണ്ടാമത്തെ മകന്‍ ചെറിയ പ്രായത്തില്‍ തന്നെ അസുഖബാധിതനായി തളര്‍ന്ന് കിടപ്പിലാണ്.

ഭാര്യ ബിന്ദു മകനെ ശുശ്രൂഷിച്ച് വീട്ടില്‍ തന്നെ നില്ക്കുന്നതുമായ അവസ്ഥയിലുള്ള ഒരു കുടുംബമാണെന്നുള്ളത് നേരിട്ട് മനസ്സിലാക്കി. ജനമൈത്രി പോലീസ് വീട് നിര്‍മ്മിച്ചു നല്കുവാന്‍ തീരുമാനിക്കുകയും ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ആയി ജനസമിതിയംഗം ഷിബു തെക്കേമറ്റത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.

വീടിന് വേണ്ട പ്രാരംഭ നടപടികള്‍ കോവിഡ് മൂലം ആരംഭിക്കുവാന്‍ സാധിക്കാതെ വരുകയും കോവിഡ് ഇളവുകള്‍ വന്നപ്പോഴെ ഡി വൈ എസ് പി സാജു വര്‍ഗീസിന്റെ നേത്യത്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് ആണ് വീടിന് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നത്.
ജനമൈത്രി സബ് ഡിവിഷനല്‍ കോര്‍ഡിനേറ്ററും എഞ്ചിനീയറുമായ എഎസ്‌ഐ സുരേഷ്‌കുമാറിന്റെ പ്‌ളാനിലാണ് വീട് നിര്‍മ്മിച്ചത്.

എസ്എച്ച്ഒ അനൂപ് ജോസ്, എസ്‌ഐ അഭിലാഷ്, സിആര്‍ഒ ഷാജിമോന്‍, ബീറ്റ് ഓഫീസര്‍ സുദേവ് എന്നിവരുടെ നേതൃത്വത്തില്‍ തൊണ്ണൂറ് ദിവസം കൊണ്ട് ആണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഈ വീടിന്റെ താക്കോല്‍ദാനവും സീനിയര്‍ സിറ്റിസണിന്റെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ബെല്ലോ ഫെയ്ത് അലാറമിന്റെ വിതരണോദ്ഘാടനവും നാളെ (15 വെള്ളിയാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫീസര്‍ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് നിര്‍വ്വഹിക്കുന്നു.

ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവ് ഐ പി എസ് അദ്ധ്യക്ഷത വഹിക്കും. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ നസ്സിം, ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി വിനോദ് പിള്ള, പാലാ ഡി വൈ എസ് പി സാജു വര്‍ഗീസ്, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍, ചേര്‍ത്തല ഡി വൈ എസ് പി കെ സുഭാഷ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്, ഇടമറ്റം ഹൈസ്‌കൂള്‍ ഹെഡ്മിസ്സസ്സ് എബിന്‍ കുറുമുണ്ണില്‍, എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിര്‍മ്മാണ സമിതി കണ്‍വീനര്‍ ഷിബു തെക്കേമറ്റം, സി ആര്‍ ഓ എ റ്റി ഷാജിമോന്‍ എന്നിവര്‍ പങ്കെടുക്കും.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply