പാലാ: പാലാ നിയോജകമണ്ഡലത്തിലെ നാലു സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏഴു കോടി നാലു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു.


ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, ചക്കാമ്പുഴ (2.30 കോടി), ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, പൂവരണി (1.58 കോടി), ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, കൂടപ്പുലം (1.58 കോടി), ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, ഐങ്കൊമ്പ് (1.58 കോടി) എന്നീ സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു.
നേരത്തെ കെഴുവംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഉടന്‍ തുടക്കമിടുമെന്നും മാണി സികാപ്പന്‍പറഞ്ഞു.