പാലാ ജനറല്‍ ആശുപത്രിയില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിംഗ് നിലയ്ക്കുന്നു

പാലാ: കോവിസ് രോഗനിര്‍ണ്ണയത്തിനായുള്ള കിറ്റുകളുടെ ലഭ്യത കുറവ് പരിശോധനയെ ബാധിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവര്‍ക്കായി മാത്രം പരിശോധനയ്ക്ക് ലഭിച്ച കിറ്റുകളും തീര്‍ന്നതോടെ പുറമെ നിന്നുള്ളവരുടെ പരിശോധന നിലച്ചിരിക്കുകയാണ്.

രോഗനിര്‍ണ്ണയം നടക്കാതെ വരുന്ന പക്ഷം രോഗികളുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുന്നത് രോഗവ്യാപനത്തിനും ഇടയാക്കുന്നു.

Advertisements

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെയും സഹകരണക്കുറവിലും സഹായകരമല്ലാത്ത നിലപാടുകളിലും കടുത്ത വിഷമത്തിലാണ് ആശുപത്രി അധികൃതര്‍.

പലരും അവധിയില്‍ പ്രവേശിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് വിവരം. ജീവനക്കാരുടെ പ്രത്യേകിച്ച് നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു വിധ നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.

അതുപോലെ ഓക്‌സിജന്‍ സിലിണ്ടറിനായി ഓടി നടക്കേണ്ട ഗതികേടിലുമാണ്. ഈ പരാധീനതകള്‍ എല്ലാം യഥാസമയം അധികൃതരെ അറിയിച്ചിട്ടും സത്വര നടപടികള്‍ സ്വീകരിക്കുവാനോ അന്വേഷിക്കാനോ പോലും തയ്യാറായിട്ടില്ലെന്നും പരാതി ഉയരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും രോഷവുമാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാലാ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുഭാവപൂര്‍ വ്വമല്ലാത്ത സമീപനത്തിലും നടപടിയിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply