കോവിഡ് രോഗികള്‍ ഏറ്റവുമധികമുള്ളത് പാലാ ആശുപത്രിയില്‍, മുട്ടമ്പലം ഹോസ്റ്റലില്‍ 11 പേര്‍

കോട്ടയം:ജില്ലയില്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഇപ്പോഴുള്ളത് പാലാ ജനറല്‍ ആശുപത്രിയില്‍. 35 പേരാണ് ഇവിടെ ചികില്‍സയിലുള്ളത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 27 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 34 പേരും ചികില്‍സയിലുണ്ട്.

ആശുപത്രികള്‍ക്കു പുറത്തുള്ള ജില്ലയിലെ ആദ്യ കോവിഡ് കേന്ദ്രമായ മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രത്തില്‍ 11 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ കോട്ടയം ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്. മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികില്‍സയിലുള്ളത്.

Leave a Reply

%d bloggers like this: