Pala News

ജനറൽ ആശുപത്രി: പൊടിപറക്കില്ല, തട്ടി വീഴില്ല; ടൈലുകൾ പാകി മനോഹരമാക്കി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതികൾക്ക് പരിഹാരം കണ്ട് നഗരസഭ. ടാറിംഗും കോൺക്രീററിംഗും പൊളിഞ്ഞും മണ്ണും മിററലും ഇളകി ചിതറിക്കിടന്ന ആശുപത്രി കെട്ടിടത്തിൻ്റെ പരിസരങ്ങളും മുറ്റങ്ങൾ മുഴുവനും പേവിംഗ്‌ ടൈലുകൾ പാകി നഗരസഭ മനോഹരമാക്കി.

മഴയത്ത് ചെളിയും വേനലിൽ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങൾ ഇൻ്റെർലോക്ക് ടൈലുകൾ വിരിച്ചതോടെ കുണ്ടും കുഴിയും മെറ്റൽ ചീളുകളും ഒഴിവായി പൊടിശല്യം പാടേ ഇല്ലാതായത് രോഗികൾക്കും എത്തിച്ചേരുന്ന വാഹനങ്ങൾക്കും സൗകര്യപ്രദമായി.

ആശുപത്രി അധികൃതരുടേയും രോഗികളുടേയും നിരന്തര ആവശ്യത്തെ തുടർന്നാണ് ആൻ്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗൺസിൽ തുക കണ്ടെത്തി പദ്ധതി നടപ്പാക്കിയത്.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ വഴിയാണ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയത്. ഓഫീസ്, മോർച്ചറി, മെഡിക്കൽ സ്റ്റോർ, എക്സറേ ഭാഗങ്ങളും ടൈലുകൾ പാകി നവീകരിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published.