പാലാ: പാലാ നിയോജകമണ്ഡലത്തില്‍ കനത്ത മഴയെത്തുടര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മാണി സി കാപ്പന്‍ എം എല്‍ എ.
കനത്ത മഴയെത്തുടര്‍ന്നു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നു ജില്ലാ കളക്ടര്‍, പാലാ ആര്‍ ഡി ഒ, മീനച്ചില്‍ തഹസീല്‍ദാര്‍, പോലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ടു അടിയന്തിര നടപടികള്‍ക്കു നിര്‍ദ്ദേശം നല്‍കി.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അടിയന്തിര നിര്‍ദ്ദേശം നല്‍കി. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവര്‍ക്കായി പാലാ ജനറല്‍ ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനാ സംവിധാനം ആരംഭിക്കാന്‍ ഏര്‍പ്പാടു ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളും ദുരിതബാധിതരെയും എം എല്‍ എ സന്ദര്‍ശിച്ചു. ദുരിതബാധിതര്‍ക്കു അടിയന്തിര സഹായം എത്തിക്കാന്‍ അധികൃതര്‍ക്കു മാണി സി കാപ്പന്‍ നിര്‍ദ്ദേശം നല്‍കി.
വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലായിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. മൂന്നാനി, കൊച്ചിടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
കാലം തെറ്റിയ മഴ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. നഷ്ടം കണക്കാക്കിയിട്ടില്ല. ഒട്ടേറെയാളുകളെ വിവിധ കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ഏതു സാഹചര്യവും നേരിടാന്‍ അധികൃതര്‍ സജ്ജരാണ്. ഫയര്‍ഫോഴ്സിന്റെ കൂടുതല്‍ ടീം എത്തിചേര്‍ന്നിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ നശിച്ച മൂന്നിലവ് മേച്ചാല്‍ കടവ് പുഴ പാലവും മാണി സി കാപ്പന്‍ എംഎല്‍എ സന്ദര്‍ശിച്ചു. തലനാട് ഉള്‍പ്പെടെ ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലങ്ങളും എം എല്‍ എ സന്ദര്‍ശിച്ച് അടിയന്തിര നടപടികള്‍ക്കു അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ബേബി സൈമണ്‍ തുടങ്ങിയവര്‍ എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19