Tuesday, July 27, 2021
HomeCrime Newsബിവറേജിന് സമീപം അനധികൃത മദ്യ വില്പന: ആളറിയാതെ എക്‌സൈസിനും ''കുപ്പി'' നല്‍കിയ പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബിവറേജിന് സമീപം അനധികൃത മദ്യ വില്പന: ആളറിയാതെ എക്‌സൈസിനും ”കുപ്പി” നല്‍കിയ പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബിവറേജിന് സമീപം വിദേശമദ്യ വില്‍പ്പന നടത്തിവന്ന പൊതുപ്രവര്‍ത്തകനെ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദരാജും സംഘവും ചേര്‍ന്ന് പിടികൂടി.

നീലൂര്‍ സ്വദേശി ബോസി വെട്ടുകാട്ടി (47)ലാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് നാലു ലിറ്ററില്‍ കൂടുതല്‍ വിദേശമദ്യവും പിടിച്ചെടുത്തു.

ALSO READ: ചാരായവുമായി പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

ബിവറേജില്‍ ക്യൂ നില്‍ക്കാതെ മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഒരാള്‍ അവിടെ അനധികൃത മദ്യവില്‍പ്പന നടത്തുന്നതായി പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജിന് രഹസ്യ വിവരം കിട്ടിയിരുന്നു.

ഇതേ തുടര്‍ന്ന് മറ്റൊരു പ്രിവന്റീവ് ഓഫീസറായ സി കണ്ണന്‍ കുപ്പി തേടി ബിവറേജിനടുത്ത് ചുറ്റിക്കറങ്ങി. ഇതിനിടെ ആളറിയാതെ അത്യാവശ്യക്കാരന്റെ ‘അടുത്തെത്തിയ ബോസി 100 രൂപാ കൂടുതല്‍ വാങ്ങി മദ്യം നല്‍കിയ ഉടന്‍ മഫ്തിയില്‍ മറഞ്ഞുനിന്ന പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു മദ്യം. പാലാ – കട്ടക്കയം റോഡിലുള്ള സുലഭ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ സമീപത്തുള്ള കണ്‍സ്യൂമര്‍ ഫെഡ് മദ്യ ഷോപ്പിന്റെ സമീപത്തു നിന്നാണ് ബോസിയെ പിടികൂടിയത്.

കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ ബിവറേജ് പടിക്കല്‍ത്തന്നെ അനധികൃത വില്‍പന നടത്തി വന്നിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

പൊതുപ്രവര്‍ത്തകനായിരുന്ന ബോസി ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഏഴു വര്‍ഷം മുമ്പ് മദ്യ വില്‍പ്പനയല്ലാത്ത മറ്റൊരു കേസ്സിലും ഉള്‍പ്പെട്ട് അറസ്റ്റിലായിരുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.

കൈവശം വെച്ച 4.225 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
അനധികൃത മദ്യവില്‍പ്പന വഴി ലഭിച്ച 2590 രൂപയും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ആനന്ദ് രാജിനും സി. കണ്ണനും പുറമെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോബിന്‍ അലക്‌സ്, ഡ്രൈവര്‍ സന്തോഷ് കുമാര്‍ ടി.ജി. എന്നിവരും ഉണ്ടായിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments