പാലായില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം സുനിശ്ചിതം: എല്‍.ഡി.എഫ്.

പാലാ: പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയുടെ വിജയം സുനിശ്ചിതമെന്ന് എല്‍.ഡി.എഫ് പാലാ മണ്ഡലം മീഡിയ സെല്‍ ചെയര്‍മാന്‍ ബെന്നി മൈലാടൂരും ജനറല്‍ കണ്‍വീനര്‍ ജയ്സണ്‍ മാന്തോട്ടവും പറഞ്ഞു.

ബിജെപി വോട്ടുകളില്‍ ഒരു ഭാഗം യുഡിഎഫിന് അനുകൂലമായി മറിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന്റെ ഭൂരിപക്ഷത്തെ ഒരു വിധത്തിലും ബാധിക്കുകയില്ല. ജോസ് കെ. മാണിയെ വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള പ്രചാരണത്തെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Advertisements

പാലാ ഉള്‍പ്പെട്ട മണ്ഡലത്തില്‍ ഇത് നാലാം തവണയാണ് ജോസ്.കെ.മാണി മത്സരിക്കുന്നത്.പാലായില്‍ നാലു തവണ മത്സരിച്ച കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നാലു തെരഞ്ഞെടുപ്പിലും ലഭിച്ചത്.

പതിനഞ്ചാമത് തെരഞ്ഞെടുപ്പാണ് പാലായില്‍ ഇപ്പോള്‍ നടന്നത് 1980ലും 2019 ലൂം എല്‍. ഡി.എഫാണ് വിജയിച്ചത്.13 തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസും കെ.എം.മാണിയുമാണ് വിജയിച്ചത് എന്നും അവര്‍ പറഞ്ഞു.

വികസനവും നാടിന്റെ പുരോഗതിയും സാമൂഹിക കരുതലും ആഗ്രഹിച്ച വോട്ടര്‍മാര്‍ എല്‍ .ഡി .എഫിന് വോട്ടു ചെയ്തു .പല തവണ അധികാരത്തില്‍ വരുകയും പാലാക്കാരനായ കോണ്‍ഗ്രസ് നേതാവ് കേന്ദ്ര മന്ത്രിയാവുകയും ചെയ്തിട്ട് പാലായ്ക്കായി ഒന്നും ചെയ്യാത്തത് യൂ ഡി.എഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസിന് വിനയായതായി അവര്‍ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിവരിക്കുന്ന.462 കോടിയുടെ വികസനം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയുവാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നുമില്ല. പാലായില്‍ പോളിംഗ് ശതമാനം 2016- നേക്കാളും അല്പം കുറഞ്ഞുവെങ്കിലും എല്‍.ഡി.എഫ് വോട്ടുകള്‍ മുഴുവനായി ചെയ്തിട്ടുണ്ട് എന്ന് അവര്‍ അറിയിച്ചു. എല്‍.ഡി.എഫ് തരംഗത്തോടൊപ്പം പാലായും ചേരുകയാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply