ആത്മവിശ്വാസത്തോടെ കാപ്പനും ജോസും; പാലായില്‍ ആര്?

പാലാ: കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമായ പാലായില്‍ ആത്മവിശ്വാസത്തില്‍ ഇരുമുന്നണികളും. യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയും വിജയം ഉറപ്പെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

15000ത്തിനു മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് മാണി സി കാപ്പന്‍ അവകാശപ്പെടുന്നത്. മറുവശത്ത് വന്‍ഭൂരിപക്ഷം കിട്ടുമെന്ന് ജോസ് കെ മാണിയും എല്‍ഡിഎഫും അവകാശപ്പെടുന്നു.

Advertisements

ഇരുവര്‍ക്കും മികച്ച വെല്ലുവിളി ഉയര്‍ത്താനായെന്നും മികച്ച പ്രകടനം നടത്താനായെന്നുമുള്ള വിശ്വാസത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. പ്രമീളാ ദേവി. വനിതാ വോട്ടര്‍മാര്‍ക്കിടയിലുള്ള ടീച്ചറിന്റെ സ്വാധീനവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply