സമൂഹത്തിൽ നിന്നും ലഹരിയെ തുടച്ചു നീക്കുക എന്ന കർമ്മപദ്ധതിയുമായി പാലാ രൂപത ശക്തമായി രംഗത്തു വരുന്നു. പാലാ രൂപതാ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി പ്രതിരോധ – ദ്രുതകർമ്മ പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 30-ന് 2.30 ന് പാലാ ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ വൈദികരായ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ , ഫാ. സെബാസ്റ്റ്യൻ പഴേ പറമ്പിൽ, ഫാ. മാണി കൊഴുപ്പൻ കുറ്റി എന്നിവർ പാലാ ബിഷപ്പ് സ് ഹൗസിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
