നിര്‍ധന കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി പാലാ രൂപത, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ടിവി വിതരണം നടത്തി

പാലാ: കോവിഡ് മൂലം സ്‌കൂളുകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ ടിവിയോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്തതു മൂലം പങ്കെടുക്കാനാവാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കു കരുതലുമായി പാലാ രൂപത.

രൂപത നടത്തുന്ന ടിവി വിതരണത്തിന്റെ ഉദ്ഘാടനം അഭിവന്ദ്യ  സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു. 

രൂപത വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസ് വടക്കേക്കൂറ്റ്, ഡാന്റിസ് കുനാനിക്കല്‍, അമലു മുണ്ടനാട്ട്, സിജി ലൂക്‌സണ്‍, സാലിമ്മ ജോളി, എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply