നഗരസഭയില്‍ ഡബ്ല്യു ഐ പി ആര്‍ ഏഴിന് മുകളില്‍ ഉണ്ടെന്ന തെറ്റായ ധാരണയില്‍ 11 വാര്‍ഡുകളില്‍ അതീവ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് അടിയന്തിരമായി പുനപരിശോധിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര ആവശ്യപ്പെട്ടു.
പാലാ നഗരസഭയില്‍ ഡബ്ലിയു ഐ പി ആര്‍ ഏഴിനു മുകളില്‍ ആറ് വാര്‍ഡുകളില്‍ മാത്രമേയുള്ളൂ എന്ന പാലാ താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ നിരത്തി കൊണ്ടാണ് ചെയര്‍മാന്‍ ഇത് അറിയിച്ചത്.
ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ താലൂക്ക് ആശുപത്രി അധികൃതര്‍ മുഖേന ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
പാലാ നഗരസഭയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 84% ഒന്നാം ഡോസ് വാക്‌സിനും ഏകദേശം 61% പേര്‍ രണ്ടാം ഡോസ് വാക്‌സിനും നിലവില്‍ സ്വീകരിച്ചിട്ടുണ്ട്.
പാലാ നഗരസഭയെ 100% വാക്‌സിനേഷന്‍ സ്വീകരിച്ച നഗരസഭ ആക്കുവാന്‍ എല്ലാവരും സഹകരിക്കണം എന്നും അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും പാലാ താലൂക്ക് ആശുപത്രിയില്‍ ചെയ്തിട്ടുണ്ടെന്നും ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.
പാലാ നഗരസഭയിലെ 3, 4, 5, 6, 9, 13, 18, 21, 22, 25, 26 വാര്‍ഡുകളെയാണ് തീവ്ര രോഗവ്യാപന മേഖലയായി കണക്കാക്കി കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19