ജീവനക്കാരനു കോവിഡ്: നഗരസഭാ ഓഫീസില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഒരാഴ്ചത്തേയ്ക്ക് വിലക്കി

പാലാ: നഗരസഭയിലെ ഒരു ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭാ ഓഫീസില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം വിലക്കി. ഒരാഴ്ചത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: പാലാ നഗരസഭ ജീവനക്കാരന് കോവിഡ് ബാധ

നഗരസഭ ഓഫീസ് അടച്ചിടില്ല. എന്നാല്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തും. ഇതൊടൊപ്പം മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലാ നഗരസഭാ ഓഫീസിലെത്തിയ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: പാലാ നഗരസഭ ജീവനക്കാരന്‍ കോട്ടയം സ്വദേശി, സഹപ്രവര്‍ത്തകരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും

കോവിഡ് ബാധ സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിത്തുടങ്ങി. കോട്ടയം സ്വദേശിയായ ഇയാള്‍ ബസ്സിലാണ് ജോലിക്കു വന്നുപോയിരുന്നത്.

രാവിലെ തന്നെ നഗരസഭ ഓഫീസും പരിസരവും അണുവിമുക്തമാക്കിയിരുന്നു. വൈകുന്നേരവും അണുവിമുക്തമാക്കും. പരിഭ്രാന്തരാവരുതെന്നും ജാഗ്രത പുലര്‍ത്തുകയാണു വേണ്ടതെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Find more Pala News here.

You May Also Like

Leave a Reply