പാലാ; നഗരസഭയില്‍ ഇന്ന് ആറു പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു കെഎസ്ഇബി ജീവനക്കാരും ഒരു സ്ഥാനാര്‍ഥിയും ഉള്‍പ്പെടുന്നു.
ഇവര്‍ക്കു പുറമെ മറ്റു രണ്ടു പേര്‍ക്കു കൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ച കെഎസ്ഇബി ജീവനക്കാര്‍ പാലാ നഗരസഭയിലെ ആളുകളല്ല.
Advertisements
പ്രതിദിനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എല്ലാവരും കരുതല്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.