പാലായില്‍ ഇന്ന് രണ്ടു കുടുംബങ്ങളില്‍ നാലു പേര്‍ വീതം ആകെ 13 പേര്‍ക്ക് കോവിഡ്

പാലാ: തെരഞ്ഞെടുപ്പു ചൂടിനിടെ കോവിഡ് കേസുകളും പാലാ നഗരസഭയില്‍ വര്‍ധിക്കുന്നു. ഇന്ന് 13 പേര്‍ക്കാണ് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

6, 10, 8, 5, 3 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കും 12, 20 വാര്‍ഡുകളില്‍ നാലു പേര്‍ക്കു വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 12, 20 വാര്‍ഡുകളില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഓരോ കുടുംബത്തിലെ ആളുകാള്‍ക്കാണ്.

Advertisements

ഇന്നലെ ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

വാര്‍ഡ്- പ്രദേശം – എണ്ണം

6 പുലിമലക്കുന്ന് -1
10 മൊണസ്ട്രി -1
8 കൊച്ചിടപ്പാടി- 1
5 കണാട്ടുപാറ -1

3 മാര്‍ക്കറ്റ് -1
12 കിഴതടിയൂര്‍ -4
20 ളാലം -4

You May Also Like

Leave a Reply