പാലാ: രോഗലക്ഷണം ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യു. നഗരസഭാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡോക്ടറുടെ നിര്‍ദേശം.
നഗരത്തിലെത്തുന്നവര്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും വിപുലമായ സമ്പര്‍ക്കപട്ടിക ഉള്ളതിനാല്‍ സാമൂഹ്യ അകലം, മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോ. അഞ്ജു ആവശ്യപ്പെട്ടു.