പാലായില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിക്കു കോവിഡ്, 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ഇയാള്‍ കോവിഡ് റിസള്‍ട്ട് എത്തുംമുന്‍പ് പുറത്തിറങ്ങിയെന്ന് റിപ്പോര്‍ട്ട്, കട അടച്ചു

പാലാ: പാലായില്‍ കെട്ടിട നിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്‍ക്കട്ട സ്വദേശിയായ ഇയാള്‍ സ്വദേശത്തു നിന്നുമെത്തി 14 ദിവസം കോട്ടയത്തു ക്വാറന്റയിനിലായിരുന്നു. എന്നാല്‍ കോവിഡ് ടെസ്റ്റ് പുറത്തുവരുന്നതിനു മുന്‍പ് ഇയാള്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു.

ഇന്നലെ പുറത്തിറങ്ങിയ ഇയാള്‍ പാലായിലെ ഒരു കടയില്‍ എത്തി. ഇതോടെ ഈ കടയില്‍ അണുനശീകരണം നടത്തുന്നതിനായി കട അടച്ചു. പാലായില്‍ ഇയാള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കം ഉള്ളതായി തെളിഞ്ഞിട്ടില്ല. ഇയാളുടെ സമ്പര്‍ക്കപട്ടിക തയാറാക്കി വരികയാണെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ മേരി ഡൊമിനിക് അറിയിച്ചു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: