പാലായില്‍ രോഗം സ്ഥിരീകരിച്ചതു പാലായില്‍ ക്വാറന്റീനില്‍ ആയിരുന്ന കിടങ്ങൂര്‍ സ്വദേശിക്ക്; രോഗം സ്ഥിരീകരിച്ചത് ഇന്നു ക്വാറന്റയിന്‍ തീര്‍ത്തു വീട്ടില്‍ പോയതിനു ശേഷം

പാലാ: ഇന്നു പാലായില്‍ കോവിഡ് സ്ഥിരീകരിച്ചത് കിടങ്ങൂര്‍ സ്വദേശിക്ക്. വിദേശത്തു നിന്നെത്തിയ ഇയാള്‍ പാലായില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയായിരുന്നു.

എയര്‍പോര്‍ട്ടില്‍ വെച്ചു നടത്തിയ കോവിഡ് സ്രവ പരിശോധനയില്‍ ഇയാളുടേതു നെഗറ്റീവ് ആയിരുന്നു. ഇയാള്‍ ഇന്ന് ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് വീട്ടില്‍ പോയത്.

ഇതിനു ശേഷമാണ് കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് എത്തിയത്. ഇയാളെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി.

അതേ സമയം, ഇയാള്‍ മരുന്നുകടയിലും ഇറച്ചിക്കടയിലും കയറിയതായി സൂചനയുണ്ട്. ഇതനുസരിച്ച് ഇയാള്‍ എത്തിയ കടകളിലുള്ളവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

14 ദിവസത്തെ ക്വാറന്റയിന്‍ തീര്‍ത്തു പോകുന്നവരോട് 14 ദിവസം കൂടെ വീട്ടില്‍തന്നെ ആരുമായും സമ്പര്‍ത്തില്‍ ഏര്‍പ്പെടാതെ കഴിയണമെന്ന നിര്‍ദേശം നല്‍കിയാണ് വീട്ടിലേക്ക് അയയ്ക്കുന്നത്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: