പാലാ: കോർപ്പറേറ്റ് എജ്യൂകേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിലുള്ള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിന്റെ വാർഷികം, പതിനഞ്ചാം ബാച്ചിന്റെ സമ്മാന വിതരണം, പതിനാറാം ബാച്ചിന്റെ ഉദ്ഘാടനം എന്നിവ ആഗസ്റ്റ് 13 – ന് നടക്കും.
രാവിലെ 9.30 – ന് പാലാ സെൻറ് തോമസ് ടി.ടി.ഐ. ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബെർക്കു മാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും.
പാലാ സെൻറ് തോമസ് ട്രെയിനിംഗ് കോളജ് അസി.പ്രൊഫസർ ഡോ. അലക്സ് കാവുകാട്ട് ക്ലാസ് നയിക്കും. കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുശ്രേഷ്ഠ , കെ.സി.ബി.സി – ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന അധ്യാപക അവാർഡ് നേടിയ കോ – ഓർഡിനേറ്റർ റോയ് . ജെ. കല്ലറങ്ങാട്ടിനെ ചടങ്ങിൽ ആദരിക്കും. ചെയർമാൻ സാബു മാത്യു , സെക്രട്ടറി ജോജി എബ്രഹാം എന്നിവർ പ്രസംഗിക്കും.
പതിനഞ്ചാം ബാച്ചിന്റെ ഫൈനൽ പരീക്ഷയിൽ കോർപ്പറേറ്റ് തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാനുവൽ ബിനോജ് (സെൻറ് ജോസഫ്സ് HSS വിളക്കുമാടം) രണ്ടാം സ്ഥാനം നേടിയ ജീവ മരിയ ജോയി ( S.H.G.H.S
രാമപുരം), അരുദ്ധതി. ആർ.നായർ ( സെൻറ് ആൻറണീസ് H. S. S പ്ലാശനാൽ) , മൂന്നാം സ്ഥാനം നേടിയ ജെറിക് മൈക്കിൾ (സെൻറ് ജോസഫ്സ് H.S.S വിളക്കുമാടം) , ജെസിക്ക ബോബി (സെൻറ് മേരീസ് G.H.S.S. പാലാ ),ദേവ പ്രിയ സുരേഷ് (സെൻറ് മേരീസ് H.S.S കുറവിലങ്ങാട്) എന്നിവർക്ക് ചടങ്ങിൽ കാഷ് അവാർഡുകൾ സമ്മാനിക്കും.
അരുവിത്തുറ , മുട്ടുചിറ , മൂലമറ്റം , പാലാ , കുറവിലങ്ങാട് എന്നീ സെൻറർ തലങ്ങളിലെ ജേതാക്കൾക്ക് മെഡലുകളും ഉന്നത വിജയികളായ നൂറോളം പേർക്ക് ബഹുമതി പത്രങ്ങളും വിതരണം ചെയ്യും. പതിനാറാം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 335 വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിക്കും.