Pala News

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 100 ശതമാനം സ്കോർ നേടി പാലാ ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥി ആഷിക് സ്റ്റെനി

പാലാ: രാജ്യത്തെ വിവിധ എൻ.ഐ.ടികളിലേ പ്രവേശനത്തിനുള്ള ജെ.ഇ. ഇ.മെയിൻ പരീക്ഷയിൽ പാലാ ചാവറ പബ്ളിക് സ്കൂൾ വിദ്യാർത്ഥി ആഷിക് സ്റ്റെനി കേരളത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. 100 ശതമാനം സ്കോർ നേടിയാണ് ആഷിക് ഒന്നാമനായത്. 860064 പേരാണ് പരീക്ഷ ആദ്യ സെക്ഷൻ പരീക്ഷ എഴുതിയത്.

പാലാ – ഭരണങ്ങാനം വടക്കേചിറയത്ത് വീട്ടിൽ അദ്ധ്യാപക ദമ്പതി കളായ സ്റ്റെനി ജെയിംസിന്റെയും ബിനു സ്റ്റെനിയുടെയും മകനാണ് ആഷിക്. സഹോദരൻ അഖിൽ സ്റ്റെനി പത്താംക്ലാസ്സ് വിദ്യാത്ഥിയാണ്. മികച്ച വിജയം നേടിയ ആഷികിനെ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.