Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ചെയർമാൻ ആൻ്റാ പിഞ്ഞാറേക്കരയുടെ ഇടപെടലിൽ കൊണ്ടാട്ടുകടവ് ചെക് ഡാം ഷട്ടറുകൾ ഉയർത്തി, അടിഞ്ഞുകൂടി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു
  • മോട്ടിവേഷൻ ക്ലാസ് നടത്തി
  • എസ് സി വിഭാഗം യുവജനങ്ങൾക്ക് സംരംഭകത്വ പരിശീലനം
  • പ്രോഗ്രാം മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
  • ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഹെൽത്തി ഡയറ്റ് മത്സരവും
  • ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ മേയ് 31 വരെ മഞ്ഞ അലേർട്ട്
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Pala News»പാലാ ബൈപ്പാസ് പൂർത്തീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി
Pala News 2 Mins Read

പാലാ ബൈപ്പാസ് പൂർത്തീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി

adminBy adminNovember 8, 2021No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

പാലാ: പാലാ ബൈപാസ് പൂർത്തീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

പാലാ ബൈപ്പാസ് യാഥാർത്ഥ്യമായെങ്കിലും സിവിൽ സ്റ്റേഷൻ ജംഗ്ഷൻ മുതൽ ളാലം പഴയപള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കാൻ സാധിക്കാതെ വന്നതോടെ ഗതാഗതം ദുസ്സഹമായി. സ്ഥലമേറ്റെടുത്തപ്പോൾ വില നിശ്ചയിച്ചതിലെ അപാകതകളെത്തുടർന്നു 13 കുടുംബങ്ങൾ കോടതിയെ സമീപിച്ചതോടെ പൂർത്തീകരണം അനിശ്ചിതത്വത്തിലായി. പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ തിരഞ്ഞെടുക്കപ്പെട്ടതോടെ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി.

തുടർന്ന് 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു.

തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി.

എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി.

വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു.

2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു. ഇതോടെ പ്രശ്ന പരിഹാരത്തിനു വഴിതെളിക്കുകയായിരുന്നു.

ചടങ്ങിൽ മുൻ എം പി ജോയി എബ്രാഹം, പ്രൊഫ സതീഷ് ചൊള്ളാനി, എ കെ ചന്ദ്രമോഹൻ, ജോർജ് പുളിങ്കാട്, ജോസ് പാറേക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, സന്തോഷ് കാവുകാട്ട്, അഡ്വ ജോബി കുറ്റക്കാട്ട്, അനസ് കണ്ടത്തിൽ, ഷിബു പൂവേലിൽ, ടി വി ജോർജ്, ജോഷി പുതുമന, എം പി കൃഷ്ണൻനായർ, മത്തച്ചൻ പുതിയിടത്തുചാലിൽ, ജോസ് വേരനാനി, സി ടി രാജൻ, ജോസ് കുഴികുളം, മാത്യൂസ് പെരുമനക്കാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, മൈക്കിൾ കാവുകാട്ട്, മുനിസിപ്പൽ കൗൺസിലമാരായ സിജി ടോണി, ജോസ് ഇടേട്ട്, ലിജി ബിജു, മായാ രാഹുൽ, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, ജോഷി വട്ടക്കുന്നേൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, തങ്കച്ചൻ മണ്ണൂച്ചേരിൽ, ടോണി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Mani C Kappen MLA Pala Bypass Road
Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് കടുത്ത നീതി നിഷേധം: സ്വാശ്രയസംഘം അമ്പാറനിരപ്പേല്‍
Next Article കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കും: മോൻസ് ജോസഫ്

Related Posts

ചെയർമാൻ ആൻ്റാ പിഞ്ഞാറേക്കരയുടെ ഇടപെടലിൽ കൊണ്ടാട്ടുകടവ് ചെക് ഡാം ഷട്ടറുകൾ ഉയർത്തി, അടിഞ്ഞുകൂടി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു

May 28, 2022

പിസി ജോർജിന് ജാമ്യം അനുവദിച്ചതിനെ തുടർന്ന് കേരള ജനപക്ഷം പാലായിൽ ആഹ്‌ളാദ പ്രകടനം നടത്തി

May 27, 2022

കേരള ജനപക്ഷം കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു

May 26, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.