പാലാ ബൈപ്പാസ്: മാണി സി കാപ്പന് അഭിമാന നിമിഷം

പാലാ: പാലാ ബൈപ്പാസ് പൂര്‍ത്തീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടീസ് സ്ഥലമുടമകളുടെ വീടുകളില്‍ പതിച്ചപ്പോള്‍ മാണി സി കാപ്പന്‍ എം എല്‍ എ യ്ക്ക് അഭിമാനനിമിഷം.

മാണി സി കാപ്പന്‍ എം എല്‍ എ ആയതിനെത്തുടര്‍ന്നു വേഗത്തിലാകുകയും പിന്നീട് രാഷ്ട്രീയ മാറ്റത്തെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലാകുകയും ചെയ്ത പദ്ധതിയുടെ നൂലാമാലകള്‍ അഴിച്ചു അവസാനഘട്ടത്തില്‍ എത്തിച്ചതിനു പിന്നില്‍ മാണി സി കാപ്പന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും മാത്രമാണ്.

Advertisements

നടക്കില്ല; നടത്തിക്കില്ല എന്ന ഘട്ടത്തെ പല തവണ നേരിട്ടു. ഉപേക്ഷിച്ചു പോകില്ല എന്നു തീരുമാനമെടുത്തു നടപടിക്രമങ്ങള്‍ ഒപ്പംനിന്ന് ഓരോന്നായി പൂര്‍ത്തീകരിക്കുകയായിരുന്നു.

ALSO READ: പാലാ ബൈപ്പാസ് പൂര്‍ത്തീകരണം അവസാനഘട്ടത്തില്‍; ഏറ്റെടുക്കല്‍ നോട്ടീസ് സ്ഥലമുടമകളുടെ വീടുകളില്‍ പതിപ്പിച്ചു

ഇടതുമുന്നണി എം എല്‍ എ ആയതിനെത്തുടര്‍ന്നു പദ്ധതി പൂര്‍ത്തീകരണത്തിനുള്ള തുക ബജറ്റില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല.

തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരെയും കണ്ടു. തുടര്‍ന്ന് സര്‍ക്കാര്‍ പണം അനുവദിക്കുകയായിരുന്നു. പദ്ധതി പൂര്‍ത്തീകരണത്തിനായി ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും നിരവധി തവണ കണ്ടു.

സ്ഥലമുടമകളുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് പാലായിലെ രാഷ്ട്രീയ മാറ്റം. ഇതോടെ ചില കേന്ദ്രങ്ങളില്‍ അനാവശ്യ തടസ്സങ്ങള്‍ നേരിടാന്‍ തുടങ്ങി. വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന്‍ തയ്യാറായില്ല.

ഫയലുകളുമായി തിരുവനന്തപുരത്തും കോട്ടയത്തും ഓടിനടന്നു. വേഗത കുറവായിരുന്നുവെങ്കിലും എം എല്‍ എ പിന്നാലെ ഉള്ളതിനാല്‍ ഫയലുകള്‍ക്കു വിശ്രമം കിട്ടിയില്ല.

ഇപ്പോള്‍ നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. സ്വാഭാവികമായ ഏതാനും കടമ്പകള്‍ മാത്രം. ഇതോടെ ബൈപാസ് പൂര്‍ത്തീകരണം യാഥാര്‍ത്ഥ്യമാകും.

തിരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പനെ എതിരാളികള്‍ ആക്രമിച്ചിരുന്നത് ഈ ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ പേരിലായിരുന്നു.

സ്ഥലത്തിന് വില നിശ്ചയിച്ചപ്പോള്‍ ഉണ്ടായ അപാകതയുടെ പേരില്‍ സ്ഥലമുടമകള്‍ കോടതിയില്‍ പോയത് മാണി സി കാപ്പനെതിരെ ഉപയോഗിക്കുകയായിരുന്നു. മാണി സി കാപ്പന്‍ എം എല്‍ എ ആയതിന്റെ തൊട്ടടുത്ത ദിവസം ഈ വിഷയം ഉയര്‍ത്തി രാഷ്ട്രീയ എതിരാളികള്‍ സമരം വച്ചതിന്റെ ലക്ഷൃവും മറ്റൊന്നായിരുന്നില്ല.

പദ്ധതി പൂര്‍ത്തീകരണം അവസാനഘട്ടത്തില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പലവിധ തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. ആരോടും പരാതിയില്ല. സഹകരിച്ചവരോട് നന്ദിയുണ്ട്. നാടിനു വികസനമുണ്ടാകുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുത് മാണി സി കാപ്പന്‍ പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply