Pala News

പാലാ ബ്ലഡ് ഫോറത്തിൻ്റെ പ്രവർത്തനം മഹത്വരം: നിധിൻരാജ് പി ഐ പി എസ്

പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെ പ്രവർത്തനം വളരെ മഹത്വരമാണെന്ന് പാലാ എ എസ് പി നിധിൻരാജ് പി. ഐ പി എസ് പറഞ്ഞു. മറ്റു സംഘടനകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ഇവർ നടത്തുന്നതെന്നും കൂടുതൽ ആളുകൾ രക്തദാന രംഗത്തേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി എ എസ് പിയായി സ്ഥലം മാറിപ്പോകുന്ന നിധിൻരാജ് പി. ഐ പി എസിന് പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നല്കിയ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു.പ്രെഫ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, ഷാജി തകടിയേൽ, രാജേഷ് കുര്യനാട്, ജോമി സന്ധ്യാ, പ്രിൻസ് ബാബു എന്നിവർ പ്രസംഗിച്ചു. പാലാ ബ്ലഡ് ഫോറത്തിൻ്റെ ഉപഹാരം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം സമർപ്പിച്ചു.

Leave a Reply

Your email address will not be published.