പാലാ: സഹകരണ മേഖലയെ കാരുണ്യത്തിൻ്റേതായ മുഖം നല്കി മാതൃകയായ വ്യക്തിയാണ് ജോർജ് സി കാപ്പൻ എന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
കിഴതടിയൂർ ബാങ്ക് ആണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പാലായിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കിഴതടിയൂർ ബാങ്കിലൂടെ കാപ്പൻ സാർ കാഴ്ചവച്ചത്. പൊതുപ്രവർത്തകർക്ക് തന്നെ മാതൃകയായ വ്യക്തിയാണ് കാപ്പൻ സാറെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
35 വർഷം കിഴതടിയൂർ ബാങ്കിനെ നയിച്ച ശേഷം സ്വയം പിന്മാറിയ ജോർജ് സി കാപ്പനെ പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലഡ് ഫോറം പ്രഥമ ചെയർമാൻ ഡി വൈ എസ് പി എം രമേഷ്കുമാർ, ഇടുക്കി വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ഡി വൈ എസ് പി ഷാജു ജോസ്, ജോയിൻ്റ് കൺവീനർ പ്രഫ.പി ഡി ജോർജ്, സെക്രട്ടറി കെ ആർ ബാബു, പ്രെഫ.സുനിൽ തോമസ്, സാബു അബ്രാഹം, ആർ അശോകൻ, ക്യപ്റ്റൻ സതീഷ് തോമസ്, നെൽസൺ ഡാൻ്റെ, ജയ്സൺ പ്ലാക്കണ്ണി, അഡ്വ.സിബി തകടിയേൽ, ഷാജി തകടിയേൽ, ജോമി സന്ധ്യാ, പ്രിൻസ് ബാബു, ഡൈനോ ജയിംസ്, എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മാർ ജേക്കബ് മുരിക്കൻ ജോർജ് സി കാപ്പനെ പൊന്നാടയണിയിച്ച് ആദരിക്കുകയും പാലാ ബ്ലഡ് ഫോറത്തിൻ്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.