ക്ഷേത്രദര്‍ശനം കഴിഞ്ഞുമടങ്ങിയ വൃദ്ധയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍

പാലാ: അന്തീനാട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ വൃദ്ധയുടെ മാല ബൈക്കിലെത്തി തട്ടിപറിച്ചു രക്ഷപെട്ട കേസില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി.

തലനാട് സ്വദേശികളായ മണാങ്കല്‍ എം എസ് ജിസ് (38), കുമ്പിളിങ്കല്‍ അരുണ്‍ (21), ആനന്ദശേരില്‍ സിയാദ് (33) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്

Advertisements

കടനാട് പുളിച്ചമാക്കല്‍ കമലാക്ഷിയുടെ മാല കവര്‍ന്ന കേസിലെ പ്രതികളാണ് ഇവര്‍. കഴിഞ്ഞ 19 ന് രാവിലെ എട്ടിന് കൊല്ലപ്പള്ളി ചൈതന്യ റോഡിലാണ് കേസിനാസ്പദമായ സംഭവം.

പോലീസില്‍ വൃദ്ധ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

ബൈക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിരുന്നതു മൂലം ബൈക്ക് കണ്ടെത്തുക എളുപ്പമായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വളരെ ശാസ്ത്രീയമായ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

ഇവരെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടിയിരുന്നു. പാലാ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനൂപ് ജോസ്, എസ്‌ഐ-മാരായ എംഡി അഭിലാഷ,് തോമസ് സേവ്യര്‍, ഷാജി കുര്യാക്കോസ്, സിപിഒമാരായ ഷെറിന്‍ സ്റ്റീഫന്‍, അരുണ്‍ ചന്ദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

You May Also Like

Leave a Reply