പാലാ: യു എൻ ബാലവകാശ സമ്മേളനത്തിൽ ആമുഖംപ്രസംഗം നടത്തി ശ്രദ്ധേയയായ എയ്മിലിൻ റോസ് തോമസിനെ പാലാ അൽഫോൻസാ കോളേജ് ആദരിച്ചു.
ചടങ്ങിൽ പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി, മാണി സി കാപ്പൻ എം എൽ എ, കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. റെജിനാമ്മ ജോസഫ്, കോളജ് ബർസാർ റവ ഡോ ജോസ് ജോസഫ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ആഷ്ലി തോമസ് വിദ്യാർത്ഥി പ്രതിനിധി ആൻ മരിയ ജോസ്, കോളേജ് ചെയർപേഴ്സൺ ഗീതിക എസ്. എന്നിവർ പ്രസംഗിച്ചു. അൽഫോൻസാ കോളേജിലെ മുൻ സ്റ്റാഫ് എ ജെ ജോസെഫ് ആവിമൂട്ടിലിന്റെ കൊച്ചു മകളാണ് എയ്മിലിൻ.