നിരവധി പ്രമേയങ്ങളില്‍ ഹൃസ്വ ചിത്രങ്ങള്‍ യൂറ്റൂബില്‍ ലഭ്യമാകുന്ന കാലമാണ് ഇന്ന്. വ്യത്യസ്തമായ പ്രമേയങ്ങള്‍ എന്നും മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ആണ് നവാഗതനായ ബിബിന്‍ ആന്റണി എന്ന പാലാക്കാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പൈലോകാന്‍ എന്ന ഷോര്‍ട്ട് ഫിലിമും ഇപ്പോള്‍.
മലയാളത്തിലെ ഹൃസ്വ ചിത്രങ്ങളില്‍ ആദ്യ സൂപ്പര്‍ ഹീറോ ഷോര്‍ട്ട് ഫിലിം ആണ് പൈലോകാന്‍. നാടന്‍ പശ്ചാത്തലത്തില്‍ ഒരു നാടന്‍ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് പൈലോകാന്‍ ടീം. മികച്ച വിഷ്വല്‍ എഫക്ട്‌സും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഈ കൊച്ചു ചിത്രം സമ്മാനിക്കുന്നുണ്ട്.
റാം കുമാര്‍, ഹമീര്‍ കല്യാണി, ഉണ്ണി, ആന്‍സമ്മ മാത്യു, ഗീതു ശരത്ത്, ശിവാനി ശരത്ത്, അര്‍ജുന്‍ പി നാഥ്, റ്റിസ് എന്നിവരാണ് പ്രധാന താരങ്ങള്‍. മലയാള സിനിമയിലേക്ക് നിരവധി അവസരങ്ങള്‍ തുറന്നു കൊണ്ട് ബജറ്റ് ലാബ് സങ്കടിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്ടസ്റ്റ് സീസണ്‍ 4 ലെ വിജയിയാണ് ബിബിന്‍ ആന്റണി.
സൂപ്പര്‍ ഹീറോകള്‍ ഏതു പ്രായത്തില്‍ ഉള്ള ആളുകള്‍ക്കും ഇഷ്ടമാകുന്ന പ്രമേയം ആണെന്നും അതുകൊണ്ട് തന്നെയാണ് നാടന്‍ സൂപ്പര്‍ ഹീറോയെ പൈലോകാനിലൂടെ അവതരിപ്പിച്ചത് എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അരവിന്ദ് മഹാദേവന്‍ സംഗീതവും മാര്‍ട്ടിന്‍ മാത്യു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
എഡിറ്റര്‍- ഷൈജാസ് കെ എം
ക്രീയേറ്റിവ് പ്രൊഡ്യൂസര്‍ – നിഷാന്ത് പിള്ള
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബെല്‍രാജ് കളരിക്കല്‍
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ഷോണ്‍ സോണി
കല – അനന്ദു കെ എസ്
വസ്ത്രാലങ്കാരം & ചമയം – ഷംനാദ് അബ്ദുല്‍സലാം
VFX – INBETWEEN STUDIOS
വിവേക് ലാല്‍, ആല്‍ബിന്‍ മൈനാട്ടി, പ്രകാശ് ജോസ് മാഞ്ഞൂരാന്‍, സുനു രാജന്‍
ടൈറ്റില്‍ ഗ്രാഫിക്‌സ് – നിതീഷ് ഗോപന്‍, വിനീഷ് വിക്രമന്‍
സ്റ്റില്‍സ് – രഞ്ജിത്ത് കോവിലകം
പരസ്യകല – ജോയല്‍ ജോസഫ്, അര്‍ജുന്‍ ബ്രോ, അനന്ദു കെ എസ്.
കളറിങ് – വിഷ്ണു കെ ജി (PIXO DIGITAL LAB)
സൗണ്ട് – ശങ്കര്‍ കെ ഡി കെ
സ്‌പോട്ട് എഡിറ്റര്‍ – രാഹുല്‍ രാജു
പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ – ഷമല്‍ ചാക്കോ
ഡയറക്ഷന്‍ ടീം – ജോയല്‍ ജോസഫ്, ഷംനാദ് അബ്ദുല്‍സലാം, നന്ദു മനോജ്
ക്യാമറ അസ്സോസിയേറ്റ്‌സ് – അഖില്‍ രാജ്, ബിബി ഫോവിയ
ഹെലിക്യാം – ഗോകുല്‍, അഭിറാം
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ജോര്‍ജുകുട്ടി അബ്രഹാം, അര്‍ജുന്‍ പി നാഥ്
ഡബ്ബിങ് – future works media factory
ഷോര്‍ട്ട് ഫിലിം കാണാം
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19