പൈകയിലെ റബ്ബര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ, അരക്കോടിയുടെ നഷ്ടം

പൈക: പൈകയിലുള്ള ക്രംബ് റബ്ബര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഇന്നു രാവിലെ 10 മണിയോടെയുണ്ടായ തീപിടുത്തത്തില്‍ ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

റബ്ബര്‍ ഫാക്ടറിയിലെ മെഷീനുകള്‍ മുഴുവന്‍ കത്തിനശിച്ചു. എന്നാല്‍ പായ്ക്ക് ചെയ്ത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്കു തീപിടുതത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ല.

ജീവനക്കാരും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലായില്‍ നിന്നുള്ള രണ്ടു വണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി.

You May Also Like

Leave a Reply