പാലാ: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് മാത്തച്ചൻ എം കുരുവിനാക്കുന്നേലിൻ്റെ പേർ നൽകുന്നതു സംബന്ധിച്ചു നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പ് മന്ത്രിക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കു എം എൽ എ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പൈക ടൗണിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിക്കാവശ്യമായ രണ്ടേക്കറിലധികം സ്ഥലം സൗജന്യമായി വിട്ടു നൽകിയത് മാത്തച്ചൻ എം കുരുവിനാക്കുന്നേൽ ആണെന്ന് എം എൽ എ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിസ്വാർത്ഥ പൊതുപ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയാണ് മാത്തച്ചൻ കുരുവിനാക്കുന്നേൽ എന്ന് എം എൽ എ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19