എലിക്കുളം: പൈക ഗവൺമെൻറ് ഹോസ്പിറ്റൽ ആരംഭിക്കുന്നതിനായി രണ്ടേക്കറിൽ അധികം സ്ഥലം സൗജന്യമായി സംഭാവന ചെയ്ത കേരളാ കോൺഗ്രസ് സ്ഥാപക നേതാവും, പൊതു പ്രവർത്തകനുമായിരുന്ന മാത്തച്ചൻ കുരുവിനാകുന്നേലിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പാലാ എംഎൽഎ മാണി സി കാപ്പൻ സർക്കാരിന് നൽകിയ കത്ത് നിരാകരിച്ചത് രാഷ്ട്രീയ പാപ്പരത്തം ആണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


മാത്തച്ചൻ കുരുവാനാകുന്നേലിന്റെ ഓർമ്മ നിലനിർത്തുവാൻ പൈക ഗവൺമെൻറ് ആശുപത്രിക്ക് അദ്ധേഹത്തിന്റ പേര് നൽകാൻ എന്താണ് തടസ്സം എന്ന് സർക്കാർ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കേരളാ കോൺഗ്രസ് തുടർന്നും ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകുമെന്നും സജി പറഞ്ഞു. കേരള കോൺഗ്രസ് എലിക്കുളം മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമാച്ചൻ പാലക്കുടി അധ്യക്ഷത വഹിച്ചു .

കേരളാ കോണ്ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരയ പ്രാസാദ് ഉരുളികുന്നം,ജോയിക്കുട്ടി തോക്കനാട്ട്, നേതാക്കളായ , സിബി കുരുവനാക്കുന്നെൽ ,എം.കെ. ജോസഫ്, സണ്ണികല്ലൂരാത്ത്,മാത്യു ആനിത്തോട്ടം ,സണ്ണി പാലയ്ക്കൽ, ഷിന്റോ കളരിക്കൽ ,പെണ്ണമ്മ സേവ്യർ,ജോസ് കരീ കുന്നേൽ, കുര്യാച്ചൻ ഉള്ളാട്ട്, ഉല്ലാസ് ജോസഫ് , ഓജസ്സ് സെബാസ്റ്റ്യൻ , മിലൻ ഇല്ലാസ്, ജോയൽ സജി,എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സന്തോഷ് ജോസഫ് മുക്കിലിക്കാട്ട് പ്രസിഡണ്ടായ പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.