Ramapuram News

രാമപുരം പത്മനാഭ മാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നാലാമത് പത്മനാഭ മാരാർ സ്മൃതി പുരസ്കാരം ആനിക്കാട് കൃഷ്ണകുമാറിന്

രാമപുരം : പത്മനാഭ മാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നാലാമത് പത്മനാഭ മാരാർ സ്മൃതി പുരസ്കാരം ആനിക്കാട് കൃഷ്ണകുമാറിന് ചോറ്റാനിക്കര സത്യൻ നാരായണ മാരാർ സമർപ്പിച്ചു.

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ വേദിയിൽ നടന്ന സമാദരണ ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റീ കാരനാട്ട് നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കീഴില്ലം ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

അമ്പലപ്പുഴ വിജയകുമാർ,സുമേഷ് മാരാർ രാമപുരം,പി.എം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.