അഴിമതിയിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും പെട്ട് ഇടതു-വലതു മുന്നണികള്‍ ദുര്‍ബലമായിരിക്കുകയാണെന്ന് അഡ്വ. പി.ജെ. തോമസ്

പാലാ: ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും പെട്ട് കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ദുര്‍ബലമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. പി.ജെ. തോമസ്.

വീണ്ടും അധികാരത്തിലൈത്തുമെന്ന വിശ്വാസം ഇടത് മുന്നണിക്ക് ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സോമേശേഖരന്‍ തച്ചേട്ടിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവിത്താനം അല്ലപ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍ അദ്ധ്യക്ഷനായി. യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെപ്പോലും നോക്കുകുത്തിയാക്കി സ്വന്തക്കാരെ പിന്‍വാതില്‍ വഴി നിയമിക്കുകയായിരുന്നു സര്‍ക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സമിതിയംഗങ്ങളായ എം.എം.ജോസഫ്, ബാലകൃഷ്ണന്‍ തലപ്പലം എന്നിവരും അനില്‍ ഭരണങ്ങാനം, അജി കെ.എസ്, ഭരണങ്ങാനം ഡിവിഷനിലെ സ്ഥാനാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.

You May Also Like

Leave a Reply