എരുമാപ്ര : സിപിഐഎം മൂന്നിലവ് ലോക്കൽ സെക്രട്ടറി പാറശ്ശേരിയിൽ പി ജെ ജോർജ് (75) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മേൽകൂരയിൽ നിന്നും താഴെ വീണായിരുന്നു അപകടം.
തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നു. ആദിവാസി ക്ഷേമ സമിതി മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ : അന്നമ്മ, എരുമപ്ര ചിറ്റാനശേരിയിൽ കുടുംബം. മക്കൾ : സഞ്ചോ ജോർജ് ( കെഎസ്എഫ്ഈ മുണ്ടക്കയം ), ജിതിൻ. മരുമക്കൾ : മജുള്ള, രെഞ്ചു.സംസ്കാരം നാളെ എരുമാപ്ര സെന്റ്.പീറ്റഴ്സ് സിഎസ്ഐ പള്ളിയിൽ.