കോട്ടയം: ദോഹയിൽ വെച്ച് ദാരുണമായി മരണമടഞ്ഞ, മിൻസയുടെ ചിങ്ങവനത്തെ ഭവനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് സന്ദർശിച്ചു.
മിൻസയുടെ പിതാവ് അഭിലാഷുമായും, കുടുംബാംഗങ്ങളുമായും, വല്യപ്പനും വല്യമ്മയും മറ്റു കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. വീട്ടുവളപ്പിൽ ഉള്ള മി൯സയുടെ കല്ലറയിൽ അദ്ദേഹം പ്രാർത്ഥന അർപ്പിച്ചു.

കെ.എസ്.സി. ജില്ലാ സെക്രട്ടറി അഭിഷേകും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.