
കോട്ടയം: പോലീസ് മുറകൊണ്ട് യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും നേരിട്ടാൽ മുഖ്യമന്ത്രിക്കെതിരെയും , കുടുബാഗങ്ങൾക്കെതിരെയും ഉണ്ടായിരിക്കുന്ന ആരോപണങ്ങളെ ഇല്ലാതാക്കാം എന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അഭിപ്രായപ്പെട്ടു.യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളക്ടറേറ്റ് മാർച്ചിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട് ജയിൽ മോചിതനായ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീഷ് പട്ടിത്താനത്തിന് യോഗത്തിൽ വച്ച് സ്വീകരണം നൽകി.യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, കേരളാ കോൺഗ്രസ് നേതാക്കളായ വി.ജെ.ലാലി, എ.കെ. ജോസഫ്, പ്രസാദ് ഉരുളികുന്നം, കുര്യൻ പി കുര്യൻ, ജോയ്സി കാപ്പൻ, രാജൻ കുളങ്ങര, പ്രതീഷ് പട്ടിത്താനം,ഡിജു സെബാസ്റ്റ്യൻ, ലിറ്റോ പാറക്കാട്ടിൽ, അഭിലാഷ് കൊച്ചുപറമ്പിൽ, ഷില്ലറ്റ് അലക്സ്, ജോബിസ് ജോൺ കിണറ്റുങ്കൽ, അഭിഷേക് ബിജു തുടങ്ങിയവർ പ്രസംഗിച്ചു.