യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം സഭ വിട്ട് പി.സി. ജോര്‍ജ്

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പി.സി ജോര്‍ജ് എംഎല്‍എയും സഭ വിട്ടു. എന്നാല്‍ സഭയിലെ ഏക ബിജെപി അംഗമായ ഒ. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.

സംസ്ഥാനത്ത് ഇതു പോലൊരു അഴിമതി സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിക്കുന്ന പിസി ജോര്‍ജിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

Advertisements

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിവരം. യുഡിഎഫ് ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല

You May Also Like

Leave a Reply