ഇന്ന് തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചും അതിന് നേരെയുണ്ടായ പോലീസ് നടപടിയും, സംഘർഷങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും പോപ്പുലർ ഫ്രണ്ടും ചേർന്ന് നടത്തിയ രാഷ്ട്രീയ നാടകമാണ്. പിസി ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.
തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സിപിഎം നേതൃത്വം തിരിച്ചടിയുടെ അടിസ്ഥാനം ഭരണവിരുദ്ധ വികാരങ്ങളേക്കാൾ പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ആണെന്ന് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ് ഇന്ന് തിരുവന്തപുരത്ത് നടന്നത്.
പിണറായിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള വലിയ ജനവികാരമാണ് യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പോലും പതിനായിരത്തിൽ താഴെ ഭൂരിപക്ഷം കണക്ക് കൂട്ടിയപ്പോൾ യു ഡി എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഇരുപ്പത്തി അയ്യായിരം കടന്നതിന് അടിസ്ഥാനവും അതായിരുന്നു.
തൃക്കാക്കര ബിജെപി ശാക്തിക മേഖല അല്ലെന്നിരിക്കെ പിണറായിക്കെതിരെയുള്ള ജനരോഷം ജയസാധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീവ്രവാദ പ്രീണന നയങ്ങൾക്കെതിരെയുള്ള ഇതര സമൂഹങ്ങളുടെ ഏകീകരണം കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ ഇന്നത്തെ തെരുവ് നാടകം സംവിധാനം ചെയ്തത് എന്നും പി സി ജോർജ് ആരോപിക്കുന്നു. പിസി ജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ലിങ്ക്: https://m.facebook.com/story.phpstory_fbid=pfbid08adyDHkZTuJcu6wX3AzkWU4qd1UnxiqKoncEMQ5udnivsBypC751qnAAPWC2bXXWl&id=100044513769781