Kanjirappally News

മുഖ്യമന്ത്രി രാജീവച്ചേ മതിയാവൂ: പി സി ജോർജ്

കാഞ്ഞിരപ്പള്ളി : സ്വർണ്ണക്കള്ളക്കടത്തിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചേ മതിയാവൂവെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ്. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിന് അപമാനമായിതീർന്നിരിക്കുകയാണ് പിണറായി വിജയൻ.

കേരളത്തിന്റെ ചരിത്രത്തിൽ ഇന്നോളം കേട്ടു കേൾവിയില്ലാത്തവിധം ഭരണത്തലവനെന്ന നിലയിൽ മുഖ്യമന്ത്രി നേരിട്ട് സ്വർണ്ണക്കടത്തിനും ഡോളർ കടത്തിനും നേതൃത്വം നൽകിയെന്ന് പറയുമ്പോൾ ചെയ്ത പാപങ്ങൾക്കും, വാങ്ങിക്കൂട്ടിയ കോടികൾക്കും പിണറായി വിജയൻ മറുപടി പറയേണ്ടി വരുമെന്നും ദിവസങ്ങൾക്കുള്ളിൽ പിണറായി വിജയന്റെ രാജി ഉണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.

ജനപക്ഷം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിനോയി മാർട്ടിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എഫ് കുര്യൻ കളപ്പുരയ്ക്കപ്പറമ്പിൽ, ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ, ജോഷി കാപ്പിയാങ്കൽ, റെനീഷ് ചൂണ്ടച്ചേരി, ജോസഫ് കുട്ടപ്പൻ, പ്രവീൺ രാമചന്ദ്രൻ, ജോണി പള്ളിപ്പറമ്പിൽ,ജോഷി പി.എഫ്,ജോൺസൺ കപ്പാട്,രാകേഷ് വിഴിക്കത്തോട്,ഐസക് കടന്തോട്,സെബാസ്റ്റ്യൻ ചൂണ്ടച്ചേരി,ജിൻസ് ജോയി,സിബി ജോസഫ്,ടോണി ജോർജ്,ബിജു തട്ടാരപ്പറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.