ഈരാറ്റുപേട്ട: യുവാവിന്റെ ജീവനെടുത്ത അപകടത്തിനു കാരണമായത് കാറിന്റെ അമിത വേഗമെന്നു റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്.
രണ്ടു കാറുകള്‍ തമ്മില്‍ മല്സരിക്കുകയായിരുന്നുവെന്നും ഇതില്‍ ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിലാണ് എബിന് ഓടിച്ചു വന്ന സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചതെന്നും സൂചനയുണ്ട്.
അപകടത്തില്‍ സ്കൂട്ടര്‍ രണ്ടായി മുറിഞ്ഞു പോയി. ഉടന്‍ തന്നെ എബിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കപ്പാട് സ്വകാര്യ വര്‍ക് ഷോപ്പിലെ ജീവനക്കാരനായ എബിന് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.
അപകടത്തെത്തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് കാര്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
