ഒരുമ കര്‍ഷക കൂട്ടായ്മയുടെ കര്‍ഷക സംരംഭവും ഫ്‌ളവര്‍ മില്ലും കീഴമ്പാറയില്‍; ഉദ്ഘാടനം നാളെ

ഭരണങ്ങാനം: ഒരുമ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ഷക സംരംഭവും ഫ്‌ളവര്‍ മില്ലും കീഴമ്പാറ ഒരുമ ബില്‍ഡിംഗില്‍ നാളെ രാവിലെ 9.30 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

അരിപൊടി, സ്റ്റീം പുട്ടുപൊടി, ഗോതമ്പ് പൊടി, കറിപൗഡറുകള്‍, സ്‌പൈസസ് തുടങ്ങിയ നാടന്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും. ഗുണമേന്മയുള്ള നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കഴുകി സ്വന്തം ഡ്രയറില്‍ ഉണക്കി പൊടിച്ച് ഉത്തരവാദിത്വത്തോടെ നല്‍കുന്നതാണെന്നും ഒരുമ കര്‍ഷക കൂട്ടായ്മ അറിയിച്ചു.

Advertisements

ഉദ്ഘാടനം പിസി ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. ഫ്‌ളവര്‍മില്‍ സ്വിച്ച് ഓണ്‍ കര്‍മം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും.

മുന്‍ എംപി ജോയി എബ്രഹാം ആദ്യ വില്‍പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ്, ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ തെരുവത്ത്, അമ്പാറനിരപ്പേല്‍ പള്ളി വികാരി റവ. ഫാ. ജോസഫ് മുണ്ടയ്ക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണങ്ങാനം യൂണിറ്റ് സെക്രട്ടറി അനില്‍ ജി ഭരണങ്ങാനം, കീഴമ്പാറ എന്‍എസ്എസ് കരയോഗം സെക്രട്ടറി കണ്ണന്‍ ശ്രീകൃഷ്ണ വിലാസം, എസ്എന്‍ഡിപി യോഗം കീഴമ്പാറ ശാഖ സെക്രട്ടറി മിനി അനില്‍കുമാര്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ അമ്പാറ ശാഖ യൂണിയന്‍ പ്രതിനിധി സജി ആലയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും.

You May Also Like

Leave a Reply