വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടന്‍, ഫിലിം വെച്ചു മറക്കുന്നതിനെതിരെ ഇന്നു മുതല്‍ കര്‍ശന നടപടി; ആവര്‍ത്തിച്ചു ലംഘിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും

വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സുകളും കര്‍ട്ടന്‍, ഫിലിം , മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍.

മോട്ടോര്‍ വാഹന നിയമങ്ങളുടെയും, ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയും, ഹൈക്കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

Advertisements

ആയതിനാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ ഇന്നു മുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്.

വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ (Echallan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്ക് കേസെടുക്കാന്‍ കഴിയും. മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ Echallan സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

You May Also Like

Leave a Reply