കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍; കോട്ടയത്ത് നാലു പേര്‍ അറസ്റ്റില്‍; 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോട്ടയം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 4 പേര്‍ അറസ്റ്റിലായി.

ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐ.പി.എസ്, അഡീഷണല്‍ എസ്.പി എ നസിം, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അനീഷ് വി കോര, സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ നിര്‍മ്മല്‍ ബോസ് എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply