പാലാ: 41 വയസ്സുകാരനായ ബിനോയ്ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലൂടെ പുതുജീവനേകി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ.
ഇടക്കിടക്ക് ഉണ്ടാകുന്ന തലകറക്കത്തിന് കാരണം തിരക്കിയാണ് കൊട്ടാരക്കര സ്വദേശിയായ ബിനോയ് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ചികിത്സക്കായി എത്തിയത്. പ്രാഥമിക ചികിത്സകള്‍ മറ്റൊരു ഹോസ്പിറ്റലില്‍ ആരംഭിച്ച ബിനോയ് വിദഗ്ധ ചികിത്സകള്‍ക്കായാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ തിരഞ്ഞെടുത്തത്.
കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍റ്റന്റ് ആയ ഡോ. ബിബി ചാക്കോ വിദഗ്ധ പരിശോധനയ്ക്കായി രോഗിയെ വിധേയനാക്കിയപ്പോള്‍ ഹൃദയത്തിനുള്ളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ട്യൂമര്‍ ആണെന്ന് മനസിലാക്കുവാന്‍ സാധിച്ചു.
ആ ട്യൂമര്‍ ഹൃദയത്തിനുള്ളിലെ വാല്‍വില്‍ 90 % ബ്ലോക്ക് സൃഷിട്ടിച്ചിരിക്കുകയാണെന്നും അത് മൂലം ഹൃദയമിടിപ്പില്‍ വ്യത്യാസം ഉണ്ടാകുന്നുണ്ടെന്നും മനസിലാക്കി.
ഹൃദയത്തിനുള്ളിലെ ട്യൂമര്‍ വളരെ അപകടകരമായ ഒന്നായതുകൊണ്ടും ഹൃദയത്തിനുള്ളിലേക്ക് ഉള്ള ശുദ്ധമായ രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്യുന്നത് മൂലം അടിയന്തിരമായി ഒരു സര്‍ജറി നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് സീനിയര്‍ കണ്‍സള്‍റ്റന്റ് കാര്‍ഡിയാക് സര്ജന് ഡോ. കൃഷ്ണന് ചന്ദ്രശേഖരന്റേയും കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. നിതീഷ് ജ ച ന്റെയും നേതൃത്വത്തില്‍ രോഗിയെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി.
കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സന്ദീപ് ആര്. , ഡോ. രാജീവ് എബ്രഹാം & ഡോ. സിസ്റ്റര്‍ അല്‍ഫോന്‍സാ, പെര്‍ഫ്യൂഷനിസ്റ് സിറിള്‍ ഡൊമിനിക്, ഫിസിഷ്യന്‍ അസിസ്റ്റന്റ് ബിനു മാത്യു, ടെക്നിഷ്യന്‍ അനീഷാമോള്‍, നഴ്സുമാരായ ജിഷ, റിങ്കു തുടങ്ങിയവരും ശസ്ത്രക്രിയയില്‍ ഭാഗമായിരുന്നു.
ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു ഒരു വര്‍ഷം കഴിയവേ ബൈപ്പാസ്, വാല്‍വ് സര്‍ജറി, മഹാരക്ത ധമനികള്‍ക്കുള്ള ശസ്ത്രക്രിയകള്‍, തൊറാസിക് ശസ്ത്രക്രിയകള്‍, എക്മോ അടക്കം 100 ല്‍ പരം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത് കാര്‍ഡിയോ തൊറാസിക് & വാസ്ക്കുലാര്‍ സര്‍ജറി വിഭാഗത്തിന്റെ കൂട്ടായ പരിശ്രമവും കഠിനാധ്വാനവും കൊണ്ടാണ്.
വളരെ വിദഗ്ധരായ കാര്‍ഡിയോളജി & കാര്‍ഡിയോ തൊറാസിക് & വാസ്ക്കുലാര്‍ സര്‍ജറി വിഭാഗം ഡോക്ടറുമാരുടെ സാനിധ്യവും, സര്‍ജറിക്ക് ശേഷം എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല പരിചരണം നല്കാന് സാധിക്കുന്നതുകൊണ്ടാണ് ഇത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നത് എന്ന് മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അറിയിച്ചു.
ജീവിതം തന്നെ തിരിച്ചു നല്‍കിയതില്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലായോട് നന്ദി പറഞ്ഞു വളരെ സന്തോഷവാനായി 5 ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗി ആശുപത്രി വിട്ടു.